Friday, December 20, 2024 1:07 am

തനിക്കെതിരെ ചാനലുകളിൽ നടക്കുന്നത് അപവാദ പ്രചരണം ; മാധ്യമങ്ങള്‍ക്കുമുമ്പില്‍ വിതുമ്പിക്കരഞ്ഞും പൊട്ടിത്തെറിച്ചും ശോഭാ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തനിക്കെതിരേയും പാര്‍ട്ടിക്കെതിരേയും ചാനലുകളില്‍ അപവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കുമുമ്പില്‍ വിതുമ്പിക്കരഞ്ഞും പൊട്ടിത്തെറിച്ചും ആലപ്പുഴ ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. ബി.ജെ.പി. നേതാക്കള്‍ ശോഭാസുരേന്ദ്രനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും അതിനെതിരേ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനു പരാതിനല്‍കിയെന്നും ചില ചാനലുകളില്‍ വന്ന വാര്‍ത്തയാണ് അവരെ പ്രകോപിപ്പിച്ചത്. തന്റെ പിറന്നാള്‍ ദിനത്തില്‍ത്തന്നെ ഇത്തരമൊരു അപവാദപ്രചാരണം നടത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്നു പറഞ്ഞാണ് അവര്‍ വിതുമ്പിയത്. ഈ വാര്‍ത്ത കൊടുത്തവര്‍ പരാതി നല്‍കിയോയെന്ന് എന്നോടു ചോദിച്ചില്ല. ഞാന്‍ ആര്‍ക്കും പരാതി കൊടുത്തിട്ടില്ല. സംഘടനയില്‍ ഒരു വിഭാഗീയതയുമില്ല. എല്ലാവരും ഒരു മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്. മറിച്ചുള്ളതെല്ലാം കുപ്രചാരണമാണ്. കഴിഞ്ഞരാത്രി ഒരു ചാനലിന്റെ പ്രമുഖന്‍ എന്നെ കാണാനെത്തിയിരുന്നു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ടു. അതംഗീകരിക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. അതിന്റെ പ്രതികാരമായാണ് അപകീര്‍ത്തികരമായ വാര്‍ത്ത കൊടുത്തത്’ -പൊട്ടിത്തെറിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേ വാര്‍ഡ് ശിലാസ്ഥാപനം നാളെ (20) ; മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

0
പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ...

നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി

0
പത്തനംതിട്ട: ബസ്സിനടിയിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം...

സാക്ഷ്യപത്രം ഹാജരാക്കണം

0
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍,...

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

0
യുവജന കമ്മീഷന്‍ ഓഫീസില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ഓഫീസ്...