Wednesday, December 6, 2023 2:02 pm

രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് കമല്‍ഹാസൻ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും നടനുമായ കമൽഹാസൻ. ഐടിഒയിൽ നിന്ന് ചെങ്കോട്ടയിലേക്ക് 3.5 കിലോമീറ്റർ ദൂരമാണ് കമൽഹാസൻ രാഹുലിനൊപ്പം സഞ്ചരിച്ചത്. കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും യാത്രയിൽ പങ്കെടുത്തു. ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തെയും കമൽഹാസൻ അഭിസംബോധന ചെയ്തു.രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമൽ യാത്രയിൽ പങ്കെടുത്തത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യവുമായി കൈകോർക്കാനുള്ള നീക്കങ്ങൾ കമൽ ഹാസൻ നടത്തുന്നുണ്ട്. ഇതിനിടയിൽ ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കെടുത്തതും ശ്രദ്ധേയമാണ്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ശനിയാഴ്ച രാവിലെ സോണിയാ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യാത്രയിൽ അണിചേർന്നു. 100 ദിവസത്തിലേറെ പൂർത്തിയാക്കിയ യാത്രയിൽ ഇത് രണ്ടാം തവണയാണ് സോണിയ പങ്കെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കർണാടകയിലെത്തിയ രാഹുൽ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും യാത്രയുടെ ഭാഗമായിരുന്നു. കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിംഗ് ഹൂഡ, കുമാരി ഷെല്‍ജ, രൺദീപ് സുർജേവാല എന്നിവരാണ് ജോഡോ യാത്രയിൽ പങ്കെടുത്ത മറ്റ് നേതാക്കൾ.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

0
തിരുവനന്തപുരം : സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ...

ഉന്നതവിദ്യാഭ്യാസരം​​ഗം കാവിവത്കരിക്കുന്നുവെന്ന് ആരോപണം ; എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : ഗവർണർക്കെതിരായി എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ്...

ഐഎഫ്എഫ്കെ 2023 ; സുഡാനിൽ നിന്നുള്ള ‘ഗുഡ്ബൈ ജൂലിയ’ ഉദ്‌ഘാടന ചിത്രം

0
തിരുവനന്തപുരം : ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഉദ്ഘാടന ചിത്രമാകുന്നത് സുഡാനിൽ നിന്നാണ്. നവാഗത...

ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം ; ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി സെന്തില്‍ കുമാർ‍

0
ഡൽഹി : ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം....