തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ – സാമ്പത്തിക അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് വി ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സി.പി.എമ്മിന്റെ ഉന്നത നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ എന്ന അടിക്കുറിപ്പോടെയാണ് ബൽറാം ഇപിയുടെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്. ബൽറാമിന്റെ പോസ്റ്റിനു താഴെ ഇപിക്കെതിരെ കമന്‍റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ  പേരിലാണ് പി ജയരാജൻ ഇപിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ഇ പി ജയരാജന്റെ  ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ട് നടത്തുന്നതെന്നും ആരോപണമുണ്ട്.

അങ്ങേയറ്റം ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പി ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു. റിസോർട്ട് ആരംഭിക്കുന്ന സമയത്ത് വിഷയം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഡയറക്ടർ ബോർഡ് മാറ്റിയത്. ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...

പാലക്കാട് നഗരസഭയിലെ വന്ദേമാതരം ആലാപനം ; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

0
പാലക്കാട്: വന്ദേമാതരം ആലാപനത്തിൽ പാലക്കാട് നഗരസഭയിൽ നാടകീയ രംഗങ്ങൾ. യുഡിഎഫ്...

മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ലയണൽ മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര...

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...