കേന്ദ്ര സർക്കാരിനും തമിഴ്നാട് ഗവർണ്ണർക്കും എതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കേന്ദ്ര സർക്കാരിനും തമിഴ്നാട് ഗവർണ്ണർക്കും എതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തീരുമാനിക്കാനായി ചേർന്ന കമൽ ഹാസൻ്റെ മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവ് യോഗമാണ് കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരെ പ്രമേയം പാസാക്കിയത്. തെരഞ്ഞെടുപ്പിനായി വാർറൂം ഒരുക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ശനിയാഴ്ച ചെന്നൈയിൽ ചേർന്ന മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവിൽ ധാരണയായി. ഫെഡറലിസം, ഗ്രാമീണ തൊഴിൽ പരിഷ്കാരങ്ങൾ, സ്വത്വ രാഷ്ട്രീയം എന്നിവയിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രമേയങ്ങളും എക്സിക്യൂട്ടീവ് പാസാക്കി.

തമിഴ്നാട് ​ഗവർണർ ആർ എൻ രവിയെ നിശിതമായി വിമർശിക്കുന്ന പ്രമേയം മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവ് യോ​ഗം പാസാക്കി. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അന്തസ്സിനെ ​ഗവർണർ ആർ‌ എൻ രവി തകർക്കുന്നുവെന്ന് പ്രമേയം ആരോപിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്. അതിൽ ഇടപെടുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ഫെഡറലിസത്തിന്റെ തത്വത്തിന് വിരുദ്ധമാണ് എന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സഭയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന രീതിയിൽ ​ഗവർണർ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും എംഎൻഎം വ്യക്തമാക്കി. തന്റെ ഓഫീസിന്റെ അന്തസ്സിനും തമിഴ്‌നാട്ടിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്നും പ്രമേയം ​ഗവർണറോട് ആവശ്യപ്പെടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...