ചെന്നൈ : നടൻ കമല്‍ഹാസന്‍ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിൽ നിന്നാണ് കമല്‍ഹാസൻ വാക്സീന്‍ എടുത്തത്.
”തങ്ങൾക്കുവേണ്ടി മാത്രമല്ല മറ്റുള്ളവരെയും പരിപാലിക്കുന്നവർ വാക്സീൻ എടുക്കണം. ശരീരത്തിനു വേണ്ടിയുള്ള രോഗപ്രതിരോധം ഉടൻതന്നെ, അഴിമതിക്കെതിരെയുള്ള വാക്സീൻ അടുത്തമാസവും. തയാറെടുക്കൂ” – കമല്‍ഹാസന്‍ ട്വിറ്ററിൽ കുറിച്ചു.