തിരുവനന്തപുരം : മന്ത്രി ആര്.ബിന്ദു രാജിവെയ്ക്കണോ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രതിപക്ഷത്തിന് രാജി ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും അവര്‍ രാജി ആവശ്യപ്പെടട്ടേ എന്നും കാനം രാജേന്ദ്രന് പറഞ്ഞു. എന്നാൽ മന്ത്രി രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു സ്വന്തം ലെറ്റര്‍ഹെഡില്‍ ഗവര്‍ണര്‍ക്ക് ഒരേദിവസം നല്കിയ 2 കത്തുകള്‍ പുറത്തുവന്നതോടെയാണ് ബിന്ദുവിന്റെ രാജിയ്ക്കായി മുറവിളി ഉയർന്നത്.