വലിയകാവിലെ കാനാത്രപടി – വടക്കേൽ പടി റോഡ് സഞ്ചാരയോഗ്യമാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച വലിയകാവിലെ കാനാത്രപടി – വടക്കേൽ പടി റോഡ് സഞ്ചാരയോഗ്യമാക്കി. ഇതോടെ വലിയ കാവിലെ വടക്കേൽമല നിവാസികൾക്കും യാത്രാസുഗമമായ റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ആറ് പതിറ്റാണ്ടിലേറെയായി ഇവിടെയുള്ളവർക്ക് യാത്രയ്ക്കായി റോഡ് സൗകര്യം ഉണ്ടായിരുന്നില്ല. പഞ്ചായത്തിലെ വെണ്ണിയപ്പാറ – നെടു മലപടി റോഡിൻ്റെ തുടർച്ചയായി വടക്കേൽമല ഭാഗത്തുള്ളവർക്ക് വനം വകുപ്പിൻ്റെ ഒരു കൂപ്പ് റോഡാണ് ആശ്രയമായിരുന്നത്. പതിറ്റാണ്ടുകളായി അറ്റകുറ്റപണികൾ നടക്കാതെ പൂർണ്ണമായി തകർന്ന കൂപ്പ് റോഡ് അടുത്തിടെ വനം വകുപ്പ് അറ്റകുറ്റപണികൾ നടത്തി സഞ്ചാര യോഗ്യമാക്കിയിരുന്നു.

തുടർന്നാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ കാനാത്ര പടി വടക്കേൽ പടി റോഡ് കോൺക്രീറ്റിംഗ് നടത്തിയത്. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. റവ. ഫാ.ബെനിൽ സാം തോമസ്, ഫാ. സജി തോമസ് നെടുമല, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ യേശുദാസൻ, പ്രൊഫ. എം.ജെ. കുര്യൻ, സജി ചാണാശ്ശേരിൽ, തോമസ് മാത്യു അരുവിക്കൽ, ജോൺ മാന്താനത്ത്, ഇ.ടി. കുഞ്ഞുമോൻ, ഷിബു ശാമുവേൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് പരാതി....