കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്

For full experience, Download our mobile application:
Get it on Google Play

ബീഹാർ : ബീഹാറിലെ സരൺ ജില്ലയിൽ സി.പി.ഐ നേതാവ് കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. കോപ ബസാറില്‍ ചപ്ര-സിവാൻ പാതയിലൂടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് സംഭവം. 20-25 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തിൽ കനയ്യ കുമാറിന് പരിക്കേറ്റിട്ടില്ല. ഇതേസമയം കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന്റെ ചില്ലുകള്‍ തകർന്നതായി എസ്.എച്ച്.ഒ ശിവ്‌നാഥ് റാം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അക്രമികൾ രക്ഷപ്പെട്ടുവെന്നും പോലീസ്  പറഞ്ഞു.

“ജൻ മന്‍ മൻ യാത്ര” യിൽ പങ്കെടുക്കാൻ കനയ്യ കുമാർ സിവാനിൽ നിന്ന് ചപ്രയിലേക്ക് പോവുകയായിരുന്നു. അക്രമികളിൽ നിന്ന് രക്ഷപെടുത്താനായി മുൻ ജെ.എൻ.യു വിദ്യാർഥി നേതാവ് കൂടിയായ കനയ്യ കുമാറിന്റെ വാഹനം അദ്ദേഹത്തിന്റെ അനുയായികൾ കോപ പോലീസ്  സ്റ്റേഷനിലേക്ക് തിരിച്ചുവിടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...