കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരo – തന്നോട് പാര്‍ട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നു : കാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്നും തന്നോട് പാര്‍ട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബീഹാര്‍ ഘടകവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നതായും കാനം രാജേന്ദ്രന്‍ പറഞ്ഞു. കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചുവെന്നും കനയ്യ സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.

‘കനയ്യ കുമാര്‍ നടത്തിയത് ചതിയാണ്. സംഘപരിവാര്‍ ആക്രമണങ്ങളില്‍ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സിപിഐയാണ്. വ്യക്തിത്വങ്ങളുടെ തണലിലല്ല പാര്‍ട്ടി. സിപിഐ മുന്നോട്ടു തന്നെയാണ്. പശ്ചാതാപം കാരണമാണ് പാര്‍ട്ടി വിടുന്നതെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. കനയ്യ കുമാര്‍ സ്വയമേവ പിരിഞ്ഞു പോകുകയായിരുന്നു.

സ്ഥാനങ്ങള്‍ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാര്‍ ഉച്ചയ്ക്ക് 01.10ന് പാര്‍ട്ടിയ്ക്ക്  കത്ത് നല്‍കി. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് കനയ്യ കുമാര്‍ കത്തില്‍ വ്യക്തമാക്കി. കനയ്യ കുമാര്‍ പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ആരും പാര്‍ട്ടിക്ക് മുകളില്‍ അല്ലെന്നും ഡി രാജ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ച്‌ കനയ്യ കുമാര്‍ ഒരു സൂചനയും നല്‍കിയില്ല. അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു കനയ്യ കുമാര്‍’- ഡി രാജ അറിയിച്ചു.

രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാന്‍ താത്പര്യമില്ലെന്നാണ് പാര്‍ട്ടി വിടുന്നതിന്റെ അര്‍ത്ഥം. ഇതിനെ ചതിയെന്ന് ഞാന്‍ വിശേഷിപ്പിക്കും. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ചതിക്കുകയാണ്‌. അദ്ദേഹത്തിനെതിരെ സംഘപരിവാര്‍ ആക്രമണമുണ്ടായപ്പോഴെല്ലാം ഞങ്ങള്‍ സംരക്ഷിച്ചു. എന്നിട്ടും അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ചവെന്നും രാജ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...