Monday, February 26, 2024 1:52 pm

കഞ്ചാവടിച്ച് കോണ്‍ തെറ്റി ; സ്കൂട്ടറില്‍ പെട്രോള്‍ ഒഴിക്കുമ്പോള്‍ വെളിച്ചത്തിന് ലൈറ്റര്‍ തെളിച്ചു ; പിന്നെ സംഭവിച്ചത് …

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : പു​തു വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ കഞ്ചാവടിച്ച് കോണ്‍ തെറ്റിയ യുവാക്കള്‍  സ്വ​ന്തം സ്‌​കൂ​ട്ട​ര്‍ കത്തിച്ചു. മ​റ്റൊ​രു ബൈ​ക്കി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച പെ​ട്രോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ ഒ​ഴി​ക്കു​ന്ന​തി​നി​ടെ വെളിച്ചമില്ലാത്തതു  കാരണം ലൈറ്റര്‍ കത്തിച്ചപ്പോഴാണ് സ്‌കൂട്ടറില്‍ തീപടര്‍ന്ന്‌  ക​ത്തി​യ​ത്.  സം​ഭ​വം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ യു​വാ​ക്ക​ള്‍ പ​തി​നെ​ട്ട​ട​വും പ​യ​റ്റി​യെ​ങ്കി​ലും തീ​യ​ണ​യ്ക്കാ​നാ​യി​ല്ല. യാ​ദൃ​ശ്ചി​ക​മാ​യി അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​ര​ന്‍ പോ​ലീ​സി​ല്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്  മോ​ഷ​ണ​ത്തി​ന്‍റെ​യും ക​ഞ്ചാ​വി​ന്റെ​യും വീ​ര​ക​ഥ പു​റ​ത്ത​റി​യു​ന്ന​ത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ഇന്നലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​റു സു​ഹൃ​ത്തു​ക്ക​ള്‍ രാ​ത്രി​യി​ല്‍ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി ക​ണ്ണാ​ടി​ക്ക​ലി​ല്‍ ഉ​ത്സ​വ​ത്തി​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ യു​വാ​ക്ക​ളി​ല്‍ ചി​ല​ര്‍​ക്ക് ക​ഞ്ചാ​വ് ല​ഭി​ച്ചു. ക​ഞ്ചാ​വ് വ​ലി​ച്ച് ല​ഹ​രി മൂ​ത്ത​തോ​ടെ യു​വാ​ക്ക​ള്‍ ക​ണ്ണാ​ടി​ക്ക​ല്‍ ഉ​ത്സ​വ​സ്ഥ​ല​ത്ത് നി​ന്ന് ത​ല​യാ​ടി​ന​ടു​ത്ത വ​യ​ല​ട​യി​ലേ​ക്ക് ര​ണ്ടു ബൈ​ക്കു​ക​ളി​ൽ യാ​ത്ര​ക്കൊ​രു​ങ്ങി. അ​തി​നി​ടെ സ്‌​കൂ​ട്ട​റി​ലെ പെ​ട്രോ​ള്‍ തീര്‍ന്നു.

പെ​ട്രോ​ള്‍ പ​മ്പി​ല്‍ പോ​യി സ​മ​യം ക​ള​യാ​ന്‍ ത​യാ​റാ​വാ​ത്ത യു​വാ​ക്ക​ള്‍ തൊ​ട്ട​ടു​ത്തു​ള്ള സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്രം റോ​ഡി​ലേ​ക്ക് വ​ണ്ടി ത​ള്ളി​നീ​ക്കി. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ബൈ​ക്കി​ല്‍ നി​ന്ന് പെ​ട്രോ​ള്‍ ഊ​റ്റി​യെ​ടു​ത്ത ശേ​ഷം സ്‌​കൂ​ട്ട​റി​ല്‍ ഒ​ഴി​ക്കാ​ന്‍ തു​ട​ങ്ങി. പെ​ട്രോ​ള്‍ ടാ​ങ്കി​ന്റെ ക്യാ​പ്പ് അ​ഴി​ച്ച​പ്പോ​ള്‍ വെ​ളി​ച്ച​കു​റ​വ് തോ​ന്നി​യ യു​വാ​ക്ക​ള്‍ കൈ​യി​ലു​ള്ള  ലൈ​റ്റ​റു​ര​ച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. തീ​യ​ണ​യ്ക്ക​നാ​വാ​തെ യു​വാ​ക്ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി. ഇ​തി​നി​ടെ​യാ​ണ് അ​തു​വ​ഴി​വ​ന്ന ബാ​ലു​ശേ​രി സ്വ​ദേ​ശി സം​ഭ​വം കാ​ണാ​നി​ട​യാ​യ​ത്. ഉ​ട​ന്‍ ത​ന്നെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തു​മ്പോ​ഴും സ്‌​കൂ​ട്ട​ര്‍ ക​ത്തു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ പോ​ലീ​സി​നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ യു​വാ​ക്ക​ള്‍ പോ​ലീ​സി​നെ തി​രി​ച്ച​യ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ മ​റ്റു ബൈ​ക്കി​ലു​ള്ള മൂ​വ​ര്‍ സം​ഘം മു​ങ്ങി​യി​രു​ന്നു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മൂ​വ​രോ​ടും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ പെ​ട്രോ​ള്‍ ഒ​ഴി​ക്കു​ന്ന​തി​നി​ടെ തീ​പ​ട​ര്‍​ന്നു​വെ​ന്ന​റി​യി​ച്ചു. പെ​ട്രോ​ള്‍ എ​വി​ടെ നി​ന്ന് ല​ഭി​ച്ചെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ മൂ​വ​ര്‍​ക്കും വ്യ​ത്യ​സ്ത മ​റു​പ​ടി​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​ന് സം​ശ​യം തോ​ന്നി. വി​ശ​ദ​മാ​യി ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ​തും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തും പെ​ട്രോ​ള്‍ മോ​ഷ്ടി​ച്ച​തു​മെ​ല്ലാം തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു. മൂ​വ​രേ​യും ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സ് ചേ​വാ​യൂ​ര്‍ പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ച​വ​രു​ത്തി ഇ​വ​ര്‍​ക്കൊ​പ്പം യു​വാ​ക്ക​ളെ വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടി ; വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്

0
മലപ്പുറം : കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം...

ഷിഹാബുദ്ദീനെ ന്യായീകരിച്ച് അക്യുപങ്‌ചർ സംഘടന

0
തിരുവനന്തപുരം : തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച...

സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം ; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

0
ദില്ലി : പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ സംസ്ഥാനസർക്കാർ നൽകിയ...

വഴിയേ പോയവര്‍ക്ക് നേരെ വാട്ടര്‍ ബലൂൺ പ്രയോഗം ; നാലുപേര്‍ പിടിയിൽ

0
കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ കാല്‍നടയാത്രക്കാര്‍ക്ക് നേരെ വാട്ടര്‍...