ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ വിവാദ പരാമർശം നടത്തിയ തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ നെല്ലൈ കണ്ണൻ അറസ്റ്റിൽ. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന ആഹ്വാനമായിരുന്നു വിവാദമായത്. എസ്ഡിപിഎ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു നേതാവിന്റെ വിവാദ പരാമര്‍ശം. കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ ബിജെപി നേതാക്കള്‍ പ്രതിഷേധ പരിപാടി നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണൻ, സി പി രാധാകൃഷ്ണൻ, എല്‍ ഗണേശന്, എച്ച് രാജ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. എന്നാൽ പ്രക്ഷോഭം നടത്താന്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കളെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന ആഹ്വാനം : കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണൻ അറസ്റ്റിൽ
RECENT NEWS
Advertisment