പാലക്കാട്: കഞ്ചിക്കോട് കഞ്ചാവ് കടത്തുകാരെ പിന്തുടർന്ന എക്‌സൈസിന്റെ ജീപ്പ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്കേറ്റു. പരുക്കേറ്റ റേഞ്ച് ഇൻസ്പെക്ടർ എം സജീവ്കുമാർ, പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അനിൽ എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമല്ല.
വാളയാർ ടോൾ പ്ളാസയിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന ബൈക്ക് യാത്രക്കാരെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. ബൈക്കിൽ നാനൂറു ഗ്രാം കഞ്ചാവുമായെത്തിയ പൊന്നാനി വെളിയംകോട് സ്വദേശി മുഹമ്മദ് ആസിഫിനെ പിടികൂടി. മറ്റൊരാൾ ബൈക്കിൽ രക്ഷപെട്ടു. വൈകുന്നേരത്തോടു കൂടിയായിരുന്നു സംഭവം. ബൈക്കില്‍ കഞ്ചാവുമായി പോയ യുവാക്കളെ പിടിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ജീപ്പ് അപകടത്തില്‍ പെട്ടത്.