കണ്ടല ബാങ്ക് തട്ടിപ്പ് കേസ് ; ഭാസുരാംഗനെയും മകനെയും ഇന്ന് കോടതിയിൽ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം ഇരുവരുടെയും അറസ്റ്റ് ഇഡി രേഖപെടുത്തിയിരുന്നു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ആയിരുന്നു അറസ്റ്റ്. ഭാസുരാംഗനെ മൂന്നു തവണയും മകൻ അഖിൽ ജിത്തിനെ രണ്ടുതവണയും കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനകൾക്ക് ശേഷം ഇരുവരെയും ഇന്ന് കൊച്ചി കലൂരിലുള്ള സിബിഐ കോടതിയിൽ ഹാജരാക്കും. കണ്ടല ബാങ്ക് തട്ടിപ്പിൽ ആദ്യത്തെ അറസ്റ്റ് ആണ് നടന്നിരിക്കുന്നത്. ബാങ്ക് സെക്രട്ടറി ബൈജുവിനെ ഒപ്പം ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കോടതിയിൽ ഹാജരാക്കിയതിന് ശേഷം കസ്റ്റഡി അപേക്ഷ നൽകി കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ഇരുവരെയും വിധേയമാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയിലിരിക്കെ യൂട്യൂബർ രാജൻ ജോസഫിന് മർദ്ദനമേറ്റു ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

0
പത്തനംതിട്ട: യൂട്യൂബ് രാജൻ ജോസഫിന്റെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ ; കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴിൽമന്ത്രി...

0
കൊച്ചി: കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന്...

പഴകിയ ഭക്ഷണങ്ങൾ നൽകുന്ന ഹോട്ടലുകൾക്കെതിരെ ഇനി ആപ്പിലൂടെ പരാതിപ്പെടാം

0
ഡൽഹി: ഭക്ഷണത്തിലെ മായം ചേർക്കൽ, ശുചിത്വമില്ലായ്മ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ അല്ലെങ്കിൽ മറ്റ്...

ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി

0
ഭോപ്പാൽ: ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട്...