റിയാദ് : ഇസ്രയേലിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് സൗദി അറേബ്യ. ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെക്കാൻ വിവിധ രാജ്യങ്ങളോട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. സ്വതന്ത്ര പലസ്തീൻ ആണ് ശാശ്വത പരിഹാരം എന്നും മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായപെട്ടു. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് തുടരുകയാണെന്ന് സൗദി വിദേശകാര്യമന്ത്രിയും കുറ്റപ്പെടുത്തി. ഇസ്രയേൽ നടത്തുന്നത് സ്വയം പ്രതിരോധമാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാവുമെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന് വേണ്ടി ഖത്തര്‍ നടത്തുന്ന ഇടപെടലുകള്‍ വിജയം കണ്ടേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുക. അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 50 ബന്ദികളെ കൈമാറാന്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. വിട്ടയക്കുന്ന ബന്ദികളില്‍ സൈനികരുണ്ടാവില്ല. അതോടൊപ്പം തന്നെ ഇസ്രയേലി ജയിലില്‍ കഴിയുന്ന 300 പലസ്തീനികളെയും മോചിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില ബന്ദികളെ മോചിപ്പിക്കാനും യുദ്ധം താല്‍ക്കാലികമായി നിര്‍ത്താനുമുള്ള കരാര്‍ വളരെ ചെറിയ പ്രായോഗിക തടസങ്ങളില്‍ തട്ടി നില്‍ക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























