കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; ഭാസുരാംഗൻ ഇന്ന് ഇഡി ഓഫീസിൽ ഹാജരാകും

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്റ്‌ എൻ ഭാസുരാംഗൻ ഇന്ന് ഇഡി ഓഫീസിൽ ഹാജരാകും. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഹാജരാക്കാനാണ് നിർദ്ദേശം. ഹാജരാകാൻ ആവശ്യപ്പെട്ട് ഭാസുരാംഗന് ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം 10 മണിക്കൂർ കൊച്ചി ഇഡി ഓഫീസിൽ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുകൾക്ക് ഭാസുരാംഗൻ സഹകരിക്കുന്നില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇഡി പറഞ്ഞു. ഭാസുരംഗന്റെ മകൾ അഭിമയിയെ അഞ്ച് മണിക്കൂറിൽ കൂടുതൽ ഇഡി ചോദ്യം ചെയ്തിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കിൽ കണ്ടെത്തിയ സാഹചര്യത്തിൽ ആണ് ഭാസുരംഗനെ ഇഡി നിരന്തരം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇഡിയുടെ നടപടികളുമായി സഹകരിക്കുമെന്ന് ഭാസുരാംഗൻ ആവർത്തിച്ച് പറ‍ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...