എറണാകുളം : ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായി ഇടത്താവളം ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ സൗകര്യമുണ്ട്. ഇത്തവണത്തെ മണ്ഡലകാലം വിമാനമാർഗം വരുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് ഇടത്താവളം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ് പറഞ്ഞു. 41 ദിവസത്തെ മണ്ഡലകാലത്തിൽ രണ്ട് കോടിയിലധികം ഭക്തരെയാണ് ശബരിമലയിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലം ഒരു ലക്ഷത്തിൽ താഴെ ഭക്തർ വിമാനമാർഗം ശബരിമല ദർശനത്തിന് എത്തി.
കൊച്ചിൻ ഇൻ്റർനാഷ്ണൽ എയർപോർട്ടും സംസ്ഥാന സർക്കാരും സഹകരിച്ചാണ് ഇടത്താവളം ഒരുക്കിയിരിക്കുന്നത്. സിയാൽ ആഭ്യന്തര ടെർമിനലിൽ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് ഇടത്താവളം സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ശബരിമല കൗണ്ടറും വിമാനത്തവളത്തിൽ പ്രവർത്തനം ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെല്പ് ഡെസ്ക്കും ഇടത്താവളത്തിലുണ്ട്. ഇത്തവണ ഇടത്താവളം ഒരുക്കിയതിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അയ്യപ്പഭക്തർ വരും. വർഷങ്ങളിലും വിമാനമാർഗം എത്തുമെന്ന പ്രതീക്ഷയിലാണ് സിയാൽ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































