കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായി എത്തുന്ന ചിത്രമായ എമര്‍ജന്‍സിയുടെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ സംവിധാനം കങ്കണ തന്നെയാണ്. പല കാരണങ്ങളാല്‍ വൈകിയ ചിത്രത്തിന്റെ റിലീസ് സെപ്!തംബര്‍ ആറിനാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ ഇന്ദിരാ ഗാന്ധിയായി കങ്കണയും സഞ്ജയ് ഗാന്ധിയായി മലയാളി താരം വൈശാഖ് നായരെയും കാണാം. 1975-1977 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. ആദ്യമായി കങ്കണ റണാവത്ത് സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം നിര്‍മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ടെറ്റ്‌സുവോ നഗാത്തയാണ്. റിതേഷ് ഷാ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി ശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്‌സ് ഒരുക്കുന്നത്. ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്.
ഇത് രണ്ടാം തവണയാണ് കങ്കണ സംവിധായികയുടെ വേഷമിടുന്നത്. കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു മുമ്പ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ കൃഷ് ജഗര്‍ലമുഡിയും സംവിധാന സഹായിയായി കങ്കണയോടൊപ്പമുണ്ടായിരുന്നു.