Friday, October 11, 2024 5:12 pm

കടം വീട്ടാന്‍ 20 കോടി രൂപയു​​ടെ ബംഗ്ലാവ് വിറ്റ് കങ്കണ റണാവത്ത്

For full experience, Download our mobile application:
Get it on Google Play

മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്റെ ബംഗ്ലാവ് വിറ്റ് നടിയും എംപിയുമായ കങ്കണ റണാവത്ത്. 2017ല്‍ 20 കോടി രൂപക്ക് വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്ക് കങ്കണ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസം കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷന്‍ ഹൗസ് ഓഫീസ് വില്‍പ്പനയ്ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ പേരോ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയെ കുറിച്ചുള്ള വിവരമോ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇത് കങ്കണയുടെ ഓഫീസ് ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ കടങ്ങള്‍ വീട്ടാനും ഇപ്പോള്‍ എംപി എന്ന നിലയില്‍ ഹിമാചലിലെ മണ്ഡലത്തിലും ഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വിവരം. ഈ അടുത്തിടെ കങ്കണ നിര്‍മിച്ച എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു.

‘എമര്‍ജന്‍സി’ ആണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവുമെല്ലാം കങ്കണ തന്നെയാണ്. സിനിമ എടുക്കാനായി വായ്പ എടുത്തിട്ടുണ്ടെന്നും കടം വാങ്ങിയിട്ടുണ്ടെന്നും മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞിരുന്നു. 2020ല്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനധികൃത നിര്‍മ്മാണം ആരോപിച്ച് കങ്കണയുടെ ബാന്ദ്ര ഓഫീസിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. സെപ്തംബര്‍ 9ന് ബോംബെ ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പൊളിക്കല്‍ നിര്‍ത്തിവെച്ചത്. പിന്നാലെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് പിന്നീട് ഉപേക്ഷിച്ചു. 2022 ഡിസംബറില്‍ ഈ ബംഗ്ലാവ് ഈട് വെച്ച് കങ്കണ 27 കോടി രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടക അഭ്യൂഹം

0
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ...

ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം ; കാൽനട യാത്രക്കാരായ രണ്ട് പേർക്ക്...

0
വയനാട്: വയനാട് ചൂരൽമലയിൽ ബസ് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്വകാര്യ...

മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരാൻ പിണറായിക്ക് ധാർമിക അവകാശം നഷ്ട്ടപെട്ടു : റിങ്കു ചെറിയാൻ

0
മന്ദമരുതി : അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരിനെ സംരക്ഷിക്കാൻ കേരളത്തിന്റെ സാമൂഹിക...

NBFC കളില്‍ ടണ്‍ കണക്കിന് മുക്കുപണ്ടം – റിസര്‍വ് ബാങ്കിന്റെ പരിശോധനകള്‍ വെറും പ്രഹസനം

0
കമ്പനി മുതലാളിയെ സേവിക്കുന്ന ചില ഉദ്യോഗസ്ഥരാണ് പല അന്വേഷണങ്ങളും അട്ടിമറിക്കുകയോ വഴിതിരിച്ചുവിടുകയോ...