നടി ദീപികയുടെ വസ്ത്രത്തെക്കുറിച്ചല്ല ആശങ്കപ്പെടേണ്ടത് : മന്ത്രിക്കെതിരെ കനയ്യ

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍: സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സിനിമാ നടിമാരുടെ വേഷത്തെപ്പറ്റിയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് ആശങ്കയെന്നു കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. കഴിഞ്ഞ ഡിസംബറില്‍ ‘പഠാന്‍’ സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ വസ്ത്രത്തെപ്പറ്റിയുള്ള വിവാദം ഓര്‍മിപ്പിച്ചാണു കനയ്യയുടെ വിമര്‍ശനം. ആദിവാസി യുവ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സിനിമയില്‍ ദീപിക പദുക്കോണ്‍ എന്തു വസ്ത്രം ധരിക്കുന്നു എന്നതിനെപ്പറ്റിയല്ല, മധ്യപ്രദേശിലെ വനിതകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ദലിതര്‍ക്കും എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാകണം താങ്കളുടെ ആശങ്ക.”- കനയ്യ പറഞ്ഞു. ബോളിവുഡ് താരം ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്‍’ സിനിമയിലെ ‘ബേഷറം രംഗ്’ പാട്ടില്‍ ദീപിക കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിനെ നരോത്തം മിശ്ര ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവരുടെ ഭാരത് ജോഡോ എങ്ങനെയാണെന്ന് ഇത് കാണിക്കുന്നുവെന്ന് മിശ്ര പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....