അമിത വേഗത്തില്‍ വന്ന കാര്‍ യുവതികളെ ഇടിച്ചുവീഴ്ത്തി ; ഒരാള്‍ മരിച്ചു ഒരാള്‍ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പിള്ളി : ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങവേ രണ്ട് യുവതികളെ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തി. ഒരാള്‍ക്ക് ദാരുണാന്ത്യം, മറ്റൊരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. കാഞ്ഞിരപ്പിള്ളി പാറത്തോട് പൊടിമറ്റം അംബേദ്കര്‍ കോളനി മറ്റത്തില്‍ ബാബുവിന്റെ മകള്‍ സാന്ദ്രയാണ് (23) മരിച്ചത്. കൈകാലുകള്‍ക്ക് ഒടിവും തലയ്ക്കു പരിക്കുമേറ്റ പാലക്കാട് കെന്നംച്ചേരി ആയക്കാട് ചുങ്കത്തോടില്‍ എം.അജിത്ര (24) ആശുപത്രിയില്‍ ചികിത്സയിലാണ്. തൈക്കൂടം പവര്‍ഹൗസിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. വൈറ്റിലയിലെ പിസാഹട്ട് ജീവനക്കാരിയായ സാന്ദ്രയും തൈക്കൂടം മെജോ മോട്ടോഴ്സിലെ ജീവനക്കാരിയായ അജിത്രയും സമീപത്തെ ഹോസ്റ്റലില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

രാത്രി ഏഴരയോടെ ഹോസ്റ്റലില്‍ എത്തിയ ശേഷം ഭക്ഷണം വാങ്ങാനായി ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. ഭക്ഷണം വാങ്ങിയശേഷം റോഡ് മുറിച്ചു കടക്കവേ കുണ്ടന്നൂര്‍ ഭാഗത്തു നിന്ന് അമിത വേഗത്തില്‍ വന്ന ഇന്നോവ കാറാണ് ഇടിച്ചത്. പരിക്കേറ്റ് ഏറെനേരം വഴിയില്‍ കിടന്ന ശേഷമാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. രാത്രി പത്തോടെ സാന്ദ്ര മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്നു രാവിലെ 11ന് പാറത്തോട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...