കാഞ്ഞിരപ്പാറ – വെട്ടൂർ റോഡ് അടിയന്തിരമായി ടാർ ചെയ്യണം ; കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : കാഞ്ഞിരപ്പാറ – വെട്ടൂർ റോഡ് അടിയന്തിരമായി ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കണമെന്ന് കോൺഗ്രസ്‌ മേഖല യോഗം ആവശ്യപ്പെട്ടു. കൊട്ടിഘോഷിച്ചു നിർമ്മാണോദ്ഘാടനം മന്ത്രിയെ കൊണ്ടു നടത്തുകയും തുടർന്ന് റോഡ് പൂർണമായും ടാർ ഇളക്കിയിടുകയും ചെയ്തു. രണ്ട് ആഴ്ചയിലേറെയായി റോഡ് താറുമാറായി കിടക്കുകയാണ്. വാഹനങ്ങൾ പോലും ഇതുവഴി പോകുവാൻ ബുദ്ധിമുട്ടുകയാണ്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും ഇവിടെ അപകടത്തില്‍പ്പെടുകയും ചെയ്യുന്നു.

പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജെയ്‌സൺ പീടികയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്‌ വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി സാമൂവൽ കിഴക്കുപ്പുറം, ജൂനിത നൈനാൻ, പി കെ രാധാമണി, ബിനോയ്‌ മണക്കാട്ട്, വിനോയ് വിശ്വം, മോനച്ചൻ പീടികയിൽ, ടി എൻ ശശി, ജോർക്കുട്ടി മഠത്തിലേത്ത്, കെ എം ജോഷ്വാ, ശശി കീളേത്ത്, ബാബു വാണിയത്ത്, ജയശ്രീ വി ടി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...