കാഞ്ഞിരപ്പുഴയില്‍ ഭീതി പരത്തി നായ്ക്കളും ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട നായാട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കാഞ്ഞിരപ്പുഴയില്‍ ഭീതി പരത്തി നായ്ക്കളും ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട നായാട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈനിനെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന നായാട്ടിന് ഉപയോഗിക്കുന്ന കുന്തം, മൃഗങ്ങളുടെ തലയ്ക്ക് അടിക്കുന്ന ഇരുമ്പ്ദണ്ഡ‍് എന്നിവ പിടിച്ചെടുത്തു. വനത്തില്‍ അതിക്രമിച്ച്‌ കടന്നതിനും വനം വന്യജീവി സംരക്ഷണ നിയപ്രകാരവുമാണ് പാലക്കയം റേഞ്ച് വനംവകുപ്പ് അധികൃതര്‍ കേസെടുത്തത്.

സംഘത്തിലെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ നാലുപേര്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം നടക്കുന്നതായും പോലീസം വനം വകുപ്പും അറിയിച്ചു. നായ്ക്കളെയും കൂട്ടി ആയുധങ്ങളുമായി അഞ്ചംഗ സംഘം റോഡിലൂടെ നടന്ന് നീങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

സംഘത്തെ ചിലര്‍ നേരിട്ട് കണ്ടെങ്കിലും ഭയം കാരണം ആരും ചോദ്യം ചെയ്തില്ല. ആയുധ ധാരികളായിരുന്നു സംഘത്തിലുള്ളവര്‍. ഇതിനാല്‍ ആക്രമിക്കപ്പെടുമോ എന്ന ഭയമാണ് നാട്ടുകാര്‍ക്കുണ്ടായിരുന്നത്. പലതവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്നും നാട്ടുകാര്‍ വനപാലകരോട് പറഞ്ഞു. പതിവായി വാക്കോടന്‍ മലവാരം, കാഞ്ഞിരപ്പുഴ ഡാം പരിസരം എന്നിവിടങ്ങളില്‍ നായാട്ട് നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...