ഡല്‍ഹി : മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഉത്തര്‍പ്രദേശില്‍ പോലീസ് കസ്റ്റഡിയില്‍. യുപി അതിര്‍ത്തിയില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. പൗരത്വനിയമത്തിനെതിരെ കണ്ണന്‍ ശക്തമായ നിലപാടെടുത്തിരുന്നു. അലിഗഡ് ജില്ലയില്‍ കണ്ണന് പ്രവേശനം വിലക്കി മജിസ്‌ട്രേറ്റ് ഉത്തരവുണ്ട്. കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ഇടഞ്ഞാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പദവി ഒഴിഞ്ഞത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട് കണ്ണന്‍ രാജ്യമാകെ പ്രതിഷേധങ്ങളില്‍ അണി ചേര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ നേരത്തെയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ അറസ്റ്റില്‍
RECENT NEWS
Advertisment