കോഴിക്കോട്: പതിനൊന്ന് വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചിരുന്ന അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിയാടിയിലാണ് സംഭവം. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മല്‍ ലക്ഷം വീട് കോളനിയിലെ സന്തോഷ് (48) ഇയാളുടെ മകന്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍ലാല്‍(22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി ഒന്നാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അരുണ്‍ലാല്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മൂന്നാം ക്ലാസ് മുതല്‍ അരുണ്‍ലാലിന്റെ അച്ഛന്‍ സന്തോഷും പെണ്‍കുട്ടിയെ പീഡിപ്പിച്ച് തുടങ്ങിയിരുന്നെന്നും പരാതിയില്‍ പറയുന്നു. കുട്ടികളുടെ ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ വീട്ടില്‍ എത്തിച്ചും ചിലപ്പോള്‍ അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയും സ്വന്തം വീട്ടില്‍ വെച്ചും സന്തോഷ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പോക്‌സോ നിയമം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.