Sunday, April 13, 2025 1:34 pm

കണ്ണശ്ശ സാഹിത്യ പുരസ്കാരം പി.കെ. ഗോപിക്ക് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാട്ടുഭാഷാ സാഹിത്യത്തിൻ്റെ പാരമ്പര്യവഴിയിൽ നിന്ന് മാറി ആ പ്രസ്ഥാനത്തിൽത്തന്നെ നവീകരണത്തിൻ്റെ പാത തുറന്ന നവോത്ഥാന കവിയായിരുന്നു നിരണത്ത് രാമപണിക്കരെന്ന് കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ. കണ്ണശ്ശ രാമായണത്തെ അനുധാവനം ചെയ്താണ് മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയത്. അങ്ങനെയുള്ള നിരണം കവികൾക്ക് മലയാളസാഹിത്യത്തിൽ വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ കണ്ണശ്ശകവികളുടെ പേരിൽ സാഹിത്യപുരസ്കാരം ഏർപ്പെടുത്തിയതിലൂടെ കണ്ണശ്ശ കവികളും അവരുടെ കൃതികളും കൂടി ആദരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയുടെ സാഹിത്യ ചരിത്രത്തിൽ നിരണം കവികളിൽ തുടങ്ങുന്ന കവിതാ കണ്ണിയിലെ മറ്റൊരു നവോത്ഥാന കവിയാണ് പി.കെ. ഗോപിയെന്നും അദ്ദേഹത്തിൻ്റെ കവിതകളും ചലച്ചിത്രഗാനങ്ങളും ഭക്തിഗാനങ്ങളുമെല്ലാം അതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുകൂട്ടം സാംസ്കാരികവേദി ഏർപ്പെടുത്തിയ കണ്ണശ്ശ സാഹിത്യ പുരസ്കാരം പി.കെ.ഗോപിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ഡോ. സഖറിയാസ് മാർ അപ്രേം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡൻ്റ്  ജി. പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിച്ചു. കവിയും ഗാന രചയിതാവുമായ പി.കെ. ഗോപി, സാംസ്കാരിക വേദി സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, വൈസ് പ്രസിഡൻ്റ് എസ്. ശൈലജ കുമാരി, ആശ കുറ്റൂർ, മനോജ് ചന്ദനപ്പള്ളി, കൃഷ്ണകുമാർ കാരയ്ക്കാട്, ഫോക് ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ, കഥാകൃത്തുക്കളായ ഉണ്ണികൃഷ്ണൻ കളീക്കൽ, വിനോദ് ഇളകൊള്ളൂർ, കവികളായ കോന്നിയൂർ ബാലചന്ദ്രൻ, കെ. ഇന്ദുലേഖ, മോഹൻകുമാർ വള്ളിക്കോട്, രമേശ് അങ്ങാടിക്കൽ, ശ്രീജ എസ്. കോലത്ത്, അനിൽ ചന്ദ്രശേഖർ, ശശികുമാർ പന്തളം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഗായിക ശ്രീല ശശികുമാർ, ആശ ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുനമ്പം പ്രശ്‌നം പൂർണമായി പരിഹരിക്കാൻ പുതിയ വഖഫ് നിയമത്തിനാകില്ലെന്ന് കോട്ടപ്പുറം രൂപത

0
കോഴിക്കോട്: മുനമ്പം പ്രശ്‌നം പൂർണമായി പരിഹരിക്കാൻ പുതിയ വഖഫ് നിയമത്തിനാകില്ലെന്ന് കോട്ടപ്പുറം...

മലപ്പുറം വ​ളാ​ഞ്ചേ​രിയിൽ ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

0
മലപ്പുറം: മലപ്പുറം വ​ളാ​ഞ്ചേ​രിയിൽ ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു. ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി...

ക്ഷേത്രത്തിലെ ഗേറ്റുകൾ തുറന്നില്ലെന്ന് ആരോപിച്ച് പൂജാരിയെ മർദിച്ച് ബി.ജെ.പി എം.എൽ.എയുടെ മകൻ

0
ഭോപ്പാൽ : മധ്യപ്രദേശിലെ ക്ഷേത്രത്തിലെ ഗേറ്റുകൾ തുറന്നില്ലെന്ന് ആരോപിച്ച് പൂജാരിയെ മർദിച്ച്...

കെഎസ്ആർടിസിയുടെ തിരുവനന്തപുരം – കോഴഞ്ചേരി സ്റ്റേ ബസിൽ ടിക്കറ്റ് ചാർജുകൾ ഡിജിറ്റൽ പേമെന്റിലൂടെ ഇനി...

0
കോഴഞ്ചേരി : കെഎസ്ആർടിസിയുടെ തിരുവനന്തപുരം - കോഴഞ്ചേരി സ്റ്റേ ബസിൽ...