കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് സംഭവമുണ്ടായത്. കാർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നെത്തിയ ആർടിസി ബസ് ഉളിയിൽ ചായ കുടിക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു.

കണ്ടക്ടർ പുറത്തേക്കിറങ്ങവെ കാർ വന്ന് ഇടിക്കുകയായിരുന്നു. ഇടിയിൽ ഇയാൾ ബസിനും കാറിനുമിടയിൽ പെട്ട് പോവുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ കണ്ടക്ടർ മരണപ്പെട്ടു. കാർ ഡ്രൈവറായ മാഹി സ്വദേശി മുഹമ്മദ് ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് ഗുരുതര പരുക്കുണ്ട്. മുഹമ്മദിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...