കണ്ണൂർ ജയിലിൽ 83 പേർക്ക് കൂടി കൊവിഡ് , ആകെ 154 പേർക്ക് രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക വർധിക്കുന്നു. ജയിലിലെ പരിശോധനയിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ  71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പത്ത് ജീവനക്കാർക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്. പരിശോധനയുടെ മുഴുവൻ ഫലവും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യത.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരെ ഒരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. അതേസമയം ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ആർക്കും ലക്ഷണമുണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...