Tuesday, May 14, 2024 7:19 pm

കണ്ണൂരില്‍ കൊവിഡ് 19 രോഗിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂർ പെരിങ്ങോമിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് 19 സ്ഥിരീകരിച്ച 44കാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അമ്മയെയും ഭാര്യയെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ദുബായിൽ ടാക്സി ഡ്രൈവറായിരുന്ന ഇയാൾ മാർച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മാർച്ച് അഞ്ചിന് രാത്രി 9ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്.

ടാക്സിയിൽ കുടുംബത്തോടൊപ്പം കണ്ണൂരിലേക്ക് വരുന്നവഴിയിൽ കൊണ്ടോട്ടിയിൽ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. പ്രദേശത്തെ ഒരു ക്ലിനിക്കിൽ പരിശോധനക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇയാളെ ഡിസ്ചാർജ് ചെയ്തു. പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ഇന്നലെ വൈകിട്ടാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി അടുത്ത് ഇടപഴകിയ ആളുകളെ കേന്ദ്രീകരിച്ച് സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാഹനത്തിനുനേരെ ആക്രമണം ; ഇന്ത്യക്കാരന്‍ ഗാസയില്‍ കൊല്ലപ്പെട്ടു

0
ഗാസ : ഗാസയില്‍ യുഎന്‍ സുരക്ഷാസേനയുടെ ഭാഗമായ മുന്‍ ഇന്ത്യന്‍...

ഗീതാദര്‍ശനം ജീവിതത്തില്‍ പരമപ്രധാനം : സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

0
തിരുവല്ല : ജീവിതത്തില്‍ സമബുദ്ധിയും താളലയവും കൊണ്ടുവരാന്‍ സഹായിക്കുന്നതാണ് ഗീതാദര്‍ശനമാണെന്ന് എരുമേലി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

0
ഗസ്റ്റ് അധ്യാപക ഒഴിവ് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2024-25...

പക്ഷിപ്പനി ആശങ്ക വേണ്ട, മുന്‍കരുതലുകള്‍ സ്വീകരിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ...