കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിലെ എൽഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തെരഞ്ഞെടുപ്പ് കൺവൻഷൻ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരെയല്ല, അഴിമതി നടത്താനാണ് കോൺഗ്രസും യുഡിഎഫും വോട്ടുചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സ്ഥാനാർഥികളെയാണ് എൽഡിഎഫ് മത്സര രംഗത്തിറക്കിയതെന്ന് എം വി ജയരാജൻ പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി സന്തോഷ്‌കുമാർ അധ്യക്ഷനായി.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാർ, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പി ടി ജോസ്, കോൺ ഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ്, എൽജെഡി സംസ്ഥാന നിർവാഹക സമിതി അംഗം കെ പി പ്രശാന്ത്, എൻസിപി ജില്ലാ സെക്രട്ടറി സി എച്ച് പ്രഭാകരൻ, ഐഎൻഎൽ മണ്ഡലം ജനറൽ സെക്രട്ടറി അസ്ലം പിലാക്കുന്ന് എന്നിവർ സംസാരിച്ചു. എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ പി പ്രശാന്ത് (പ്രസിഡന്റ്), എൻ ചന്ദ്രൻ (സെക്രട്ടറി)