കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ സി വിജയന്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ സി വിജയന്‍ രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെയുള്ള ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ
ആരോപണം ഉന്നയിച്ചതിന് പ്രതികാരമായി അപമാനിക്കുന്നുവെന്ന് കെ സി വിജയന്‍ നല്‍കിയ രാജിക്കത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയത്, തട്ടിപ്പ് കാണിച്ച് എന്തും ചെയ്യാന്‍ കഴിയും. തുടങ്ങിയ കാര്യങ്ങള്‍ പറയുന്ന ശബ്ദസന്ദേശമായിരുന്നു പുറത്തുവന്നത്. മുണ്ടക്കൈ ചൂരല്‍മല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കള്‍ തിരിമറി നടത്തിയതായും വിജയന്റെ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.

ഇന്നലെയാണ് ശബ്ദസന്ദേശം പുറത്തുവന്നത്.57 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. തന്നെ വാട്‌സ്ഗ്രൂപ്പില്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് വിജില്‍ മോഹനെതിരെ സംസാരിച്ചത്. തന്നെ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അപമാനിക്കുന്ന രീതിയിലുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും കെസി വിജയന്‍ രാജിക്കത്തില്‍ പറയുന്നു. ഫോണ്‍ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് ഒരാഴ്ച്ചക്കിടെ രാജിവെക്കുന്ന രണ്ടാമത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ഭാരവാഹിയാണ് വിജയന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...