കൊടുമൺ വൈസ് മെൻ ക്ലബ്‌ ഇരുപത്തഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : വൈസ് മെൻ ഇന്റർനാഷണൽ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ സിൽവർ ജുബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊടുമൺ സർക്കിൽ ഇൻസ്‌പെക്ടർ വിനോദ് പി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജയ് സി ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് മെൻ മധ്യ തിരുവിതാകൂർ, സോൺ ഒന്നിന്റെ ലെഫ്റ്നന്റ് റീജണൽ ഡയറക്ടർ അഡ്വ. എബി തോമസ് പുതിയ ഭാരവാഹികളെ ചുമതലകളിൽ അവരോധിക്കുകയും ചെയ്തു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തെ കാർന്നു തിന്നുന്ന മദ്യം, മയക്ക് മരുന്ന് ഉപയോഗം സമൂഹത്തിൽ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള വിവിധ പദ്ധതികൾ പോലീസ്, എക്സൈസ് വകുപ്പും മറ്റ് സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും തീരുമാനിച്ചു.

ക്ലബ്ബിന്റെ കുടുംബ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗങ്ങളുടെ മക്കളിൽ പത്താം തരം, പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരം വൈസ് മെൻ മുൻ ഡിസ്ട്രിക്ട് ഗവർണർ മാത്യു മാതിരംപള്ളിലും സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി ഒരു രോഗിക്കുള്ള ചികിത്സാ സഹായധനം ഡിസ്ട്രിക്ട് ഗവർണർ ജേക്കബ് വൈദ്യനും നിർവ്വഹിച്ചു. വൈസ് മെൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യങ്ങളായ കലാ പരിപാടികളും ചടങ്ങിന് മിഴിവേകി. ഡിസ്ട്രിക്ട് സെക്രട്ടറി നിഷ എബി, വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, ശ്രീജിത്ത്‌ ഭാനുദേവ്, വാസുദേവൻ വി, വിജയകുമാർ പി സി, അനിൽ ബി സക്കറിയ, ലിജി ജോൺസൻ, ജോമോൾ വിത്സൻ, സുജ അനിൽ, മണി വിജയ്, ചന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...