കണ്ണൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണില്‍ ; അതീവ ജാഗ്രത

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സമ്പർക്കം വഴി കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്നലെ 14 വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇതിന് പിന്നാലെയാണ് കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകളെ കണ്ടൈന്‍മെന്‍റ്  സോൺ ആയി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ ആയിരിക്കും ഇവിടെ നിയന്ത്രണങ്ങൾ നിലവിൽ വരിക.

നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ്  സ്ഥിരീകരിച്ചതോടെ നാല്‍പതോളം ജീവനക്കാര്‍ ക്വാറന്‍റൈനില്‍ പോകേണ്ടി വന്നിരുന്നു. കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ്  സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച കളക്ടറുടെ ഉത്തരവ് എത്തുന്നത്. ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിലവില്‍ പോലീസ് ഈ മേഖലയില്‍ വഴിതിരിച്ച് വിടുകയാണ്.

കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഡ്രൈവര്‍ക്ക് എവിടെനിന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ മാസം മൂന്നാം തിയതി പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഇയാള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. 14 കാരന് രോഗം പകർന്നതിന്റെ  ഉറവിടം കണ്ടെത്താനാകത്തത് ആശങ്കയെന്ന് കളക്ടർ  പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...