കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക് ; സംഭവം ക്രിക്കറ്റ് കളിക്കിടെ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയൽ സ്വദേശി ശ്രീവർധനാണ് പരിക്കേറ്റത്. ശ്രീവർധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സംഭവം.

പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോൾ കുട്ടികൾ അതെടുക്കാൻ പോകുകയായിരുന്നു. പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോൾ രൂപത്തിലുള്ള ഐസ്ക്രീം കപ്പുകൾ കുട്ടികളുടെ ശ്രദ്ധയിൽപെട്ടു. ശ്രീവർധൻ ഇത് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്തു. ആ സമയത്താണ് ബോംബ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പന്തിൻറെ രൂപത്തിലുള്ള ഐസ്ക്രീം കപ്പിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ചുണ്ടാക്കുന്നതാണ് ഐസ്ക്രീം ബോംബ്. നേരത്തേയും കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...