കണ്ണൂര്‍: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കണ്ണൂരില്‍ എല്‍ഡിഎഫ് മുന്നേറ്റം തന്നെ. കോര്‍പ്പറേഷന്‍ നാലിടങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുമ്പോള്‍ യുഡിഎഫ് ഒരിടത്ത് മുന്നലാണ്. മുനിസിപ്പാലിറ്റികളില്‍ നാലിടത്ത് എല്‍ഡിഎഫ് മുന്‍തൂക്കം കാട്ടുമ്പോള്‍ രണ്ടിടത്താണ് യുഡിഎഫ് ജയിച്ചത്.
ബ്‌ളോക്ക് പഞ്ചായത്തില്‍ ഒരിടത്തും യുഡിഎഫ് മൂന്നിടത്തും ജയം നേടി. ഗ്രാമ പഞ്ചായത്തില്‍ കണ്ണൂരില്‍ 13 ഇടത്തു എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും മുന്നിലാണ്. ജില്ലാ പഞ്ചായത്തില്‍ 11 ഇടത്തും എല്‍ഡിഎഫ് മുന്‍തൂക്കം കാട്ടുന്നു.