നാട്ടിലേക്ക് പോകണം ; കണ്ണൂരിൽ പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ രാമന്തളിയിൽ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്‌. കരാറുകാരനടക്കം തമിഴ്നാട് സ്വദേശികളായ 13 അന്യസംസ്ഥാന തൊഴിലാളികളുടെയും പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്റെയും പേരിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.

കലാപത്തിന് പ്രേരണ നടത്തിയെന്ന വകുപ്പടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുപ്പതോളം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ പണമില്ലാതായതോടെയാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് കരാറുകാരൻ പറയുന്നു. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുണ്ടായില്ലെന്നും കരാറുകാരൻ പറഞ്ഞു. എന്നാൽ നാട്ടിലേക്ക് പോകണമെന്ന് മാത്രമാണ് തൊഴിലാളികൾ ആവശ്യപ്പെട്ടതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...