കണ്ണൂർ സർവകലാശാല ക്ലാസുകൾ ജൂൺ 1 മുതൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മധ്യവേനലവധിക്ക് ശേഷം കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ ജൂൺ ഒന്നിന് വീണ്ടും തുറക്കും. അഞ്ചാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. 2022-23 വർഷത്തെ അക്കാദമിക് പരീക്ഷാ കലണ്ടർ പ്രകാരം മറ്റ് പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുമെന്ന് അതത് കോളേജുകളിലെ പ്രിൻസിപ്പൽ/ഡിപ്പാർട്ട്മെന്റ് മേധാവികൾ ഉറപ്പാക്കണം. അക്കാദമിക് പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ ലഭ്യമാണ്. അഞ്ചാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെൻന്റി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്ക് 10.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനം ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് പിഴകൂടാതെ 13.06.2022 വരെയും പിഴകൂടാതെ 13.06.2022 വരെയും അപേക്ഷിക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഫീസ് അടച്ച ശേഷമേ റഗുലർ വിദ്യാർത്ഥികളുടെ അപേക്ഷ പൂരിപ്പിക്കുകയുള്ളൂ. ഫീസ് ആനുകൂല്യങ്ങളുള്ളവർ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളും രജിസ്ട്രേഷൻ സമയത്ത് ഫീസ് അടയ്ക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...