ക്യാൻസറിന്‌ പുതിയ മരുന്നുമായി കണ്ണൂർ സർവകലാശാല ; യുഎസ്‌ പേറ്റന്റ്‌ നേടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ക്യാൻസർ ചികിത്സയ്ക്കുള്ള പുതിയ മരുന്ന്‌ കണ്ടുപിടിച്ച്‌ കണ്ണൂർ സർവകലാശാല പാലയാട്‌ ക്യാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പ്‌. അന്താരാഷ്‌ട്ര ശ്രദ്ധനേടിയ ഈ കണ്ടുപിടിത്തം‌ യുഎസ് പേറ്റന്റും നേടി.

യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ്‌ ആൻഡ് ട്രേഡ് മാർക്ക് ഓഫീസ്‌ നൽകിയ പേറ്റന്റിന്റെ പകർപ്പ് ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം പ്രൊഫസർ ഡോ. എ സാബു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.

ഡോ. എ സാബു, ഡോ. എം ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘത്തിന്റെ പത്തു വർഷത്തെ ഗവേഷണഫലമാണിത്‌. കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ ക്യാൻസർവിരുദ്ധ സ്വഭാവമുള്ള ജൈവശാസ്ത്ര സംയുക്തത്തിന് ആദ്യമായാണ്‌ യുഎസ് പേറ്റന്റ് നൽകുന്നത്‌. കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ്‌ ഗവേഷണം പൂർത്തിയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...