രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണെന്ന് കാന്തപുരം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വഖഫ് സ്വത്തുക്കൾ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികൾ അനുവദിക്കരുതെന്നും ബില്ലിന്‍റെ അടിസ്ഥാനത്തിൽ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആശങ്ക അകറ്റാൻ മുന്നോട്ട് വരണമെന്നും എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്‍റെ ബഹുസ്വര, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവര്‍ന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നാണ് നേരത്തെ എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചത്. എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവര്‍ക്കിടയിൽ വിവേചനവും അനീതിയും ഉണ്ടാക്കുന്നതാണ് പുതിയ ബില്ലെന്നും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും എപി അബൂബക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ മുസ്ലീം ജീവിതത്തെ അപകടപ്പെടുത്താനും വഖപ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും എപി അബൂബക്കര്‍ മുസ്ലിയാര്‍ ആരോപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...