പത്തനംതിട്ട – റാന്നി റൂട്ടിൽ മണ്ണാറക്കുളഞ്ഞി ജംഗ്ഷന് സമീപം റോഡരികിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ഫ്ലക്‌സ് ബോർഡുകൾ വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പത്തനംതിട്ട – റാന്നി റൂട്ടിൽ മണ്ണാറക്കുളഞ്ഞി ജംഗ്ഷന് സമീപം റോഡരികിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ഫ്ലക്‌സ് ബോർഡുകൾ വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വളവിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ ബോർഡുകൾ, പ്രത്യേകിച്ചും പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്ക് വരുന്നവർക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനാണ് മണ്ണാറക്കുളഞ്ഞി. വടശേരിക്കരയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ വ്യക്തമായ കാഴ്ച ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങളെ ഈ ഫ്ലക്‌സ് ബോർഡുകൾ മറയ്ക്കുന്നതിനാൽ പ്രധാന റോഡിലെത്തുന്ന വാഹനങ്ങൾ മുന്നോട്ട് കയറുമ്പോൾ അപകട സാദ്ധ്യത ഏറുന്നു.

റോഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള ഈ ബോർഡുകൾക്കെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. നേരത്തെയും ഇത്തരത്തിൽ റോഡരികിൽ ഫ്ലക്‌സുകൾ സ്ഥാപിക്കുന്നത് അപകടങ്ങൾക്ക് കാരണമായിരുന്നു. അധികൃതർ അടിയന്തിരമായി ഇടപെട്ട് ഈ ബോർഡുകൾ നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമാണ്. സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷം നിരന്തരം അപകടമുണ്ടാകുന്ന സ്ഥലത്താണ് ഇത്തരത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോടതി പഞ്ചായത്തുകൾക്ക് എതിരെ വടിയെടുത്തതിന് പിന്നാലെ റോഡരികിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ ഒരു ഇടവേളക്ക് ശേഷം റോഡിൻറെ വശങ്ങൾ ഫ്ലെക്സ് ബോർഡുകൾ കീഴടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...