നിലമ്പൂര്‍ : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിനെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സന്ദര്‍ശിച്ചു. നിലമ്പൂരിലെ വീട്ടിലെത്തിയാണ് ചികില്‍സാനന്തരം വിശ്രമത്തില്‍ കഴിയുന്ന ആര്യാടന്റെ സുഖ വിവരാന്വേഷണം നടത്തിയത്. കാല് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, ജില്ല കൗണ്‍സിലര്‍ സ്വാദിഖ് കരിമ്പൂഴയും ആര്യാടന്റെ മകനും കെ.പി.സി.സി സെക്രട്ടറിയുമായ ആര്യാടന് ഷൗക്കത്തും സന്നിഹിതരായിരുന്നു.
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിനെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സന്ദര്‍ശിച്ചു
RECENT NEWS
Advertisment