Tuesday, May 21, 2024 8:34 pm

സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി അടുത്താഴ്ചത്തേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി അടുത്താഴ്ചത്തേക്ക് മാറ്റി. കോടതി നടപടി ആരംഭിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേ മീഡിയവണ്‍ കേസ് ശ്രദ്ധയില്‍പ്പെടുത്തി ഉടന്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യാമെന്ന് സമ്മതിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് മീഡിയവണ്‍ കേസില്‍ വാദം കേള്‍ക്കുന്നത്.

ചാനലിന് വിലക്കെര്‍പ്പെടുത്തിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു മീഡിയവണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം കേള്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേന്ദ്രനടപടി മരവിപ്പിച്ച്‌, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് ഹര്‍ജിയില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. കേന്ദ്രം സമര്‍പ്പിച്ച സീല്‍ഡ് കവര്‍ പരിശോധിച്ച ശേഷമാണ് സുപ്രിംകോടതി ചാനലിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

മീഡിയവണ്‍ ചാനല്‍ ഉടമകളോ 325 ജീവനക്കാരോ ഒരുഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ നല്‍കിയ ഹര്‍ജിയിലും സൂചിപ്പിക്കുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ, തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.

ചാനല്‍ ഉടമകളെയും ജീവനക്കാരെയും കേള്‍ക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹര്‍ജികളില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകരായ മുകള്‍ റോത്തഗി, ദുഷ്യന്ത്‌ ദവെ, ഹുസേഫാ അഹമ്മദി എന്നിവരാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു

0
ദമാം : പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട്...

നഴ്‌സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി...

പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം : വിശദ അന്വേഷണത്തിന് നിർദേശം

0
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി...

‘ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല’ ; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

0
തിരുവനന്തപുരം : കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം സംബന്ധിച്ച കേസില്‍ ഗവര്‍ണര്‍ക്ക്...