കെറെയിൽവിരുദ്ധ ജനകീയ സമിതി രണ്ടാംഘട്ട പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കെ റെയിൽ പദ്ധതി പിൻവലിച്ചു ഉത്തരവിറക്കുക, സമര പ്രവർത്തകർക്ക് മേൽ ചുമത്തിയ കള്ള കേസുകൾ നിരുപാധികം പിൻവലിച്ച് ഉത്തരവിറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെറെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി രണ്ടാംഘട്ട പ്രക്ഷോഭത്തിന് സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ചു. ക്വിറ്റ് ഇന്ത്യ ദിനത്തിൽ ക്വിറ്റ് കെ റെയിൽ, സേവ് കേരള എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ പഞ്ചായത്തിലെ സമരസമിതി യൂണിറ്റുകൾ സംയുക്തമായി പിരളശ്ശേരി ജംഗ്ഷനിലും പുന്തല യൂണിറ്റിന്‍റെ  നേതൃത്വത്തിൽ പുന്തലയിലും ക്വിറ്റ് ഇന്ത്യാ ദിന പ്രതിഷേധ ധർണ്ണയും  നടന്നു.

പിരളശ്ശേരിയിൽ നടന്ന പ്രതിഷേധ ധർണ്ണ മുളക്കുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ. കെ. സജികുമാർ ഉദ്ഘാടനം ചെയ്തു. പിരളശ്ശേരി യൂണിറ്റ് പ്രസിഡൻറ് ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ച ധർണയിൽ സമര സമിതി ജില്ല രക്ഷാധികാരി എസ്. സൗഭാഗ്യ കുമാരി മുഖ്യ പ്രസംഗം നടത്തി. ജില്ല ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ടി.കോശി, സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം തോമസ് ഏബ്രഹാം, സിന്ധു ജെയിംസ്, ശ്രീദേവി സജീവ് എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.

പൊന്തലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ യൂണിറ്റ് കൺവീനർ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സമരസമിതി ജില്ലാ വൈസ് പ്രസിഡൻറ് എൻ. ആർ. ശ്രീധരൻപിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. സുരേഷ് കുമാർ, സിന്ധു അജയൻ, രമണൻ, രാജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...