യുവാവിന്റെ മരണത്തിൽ ദുരൂഹത : മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ബെംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പരാതിയുയർന്നതോടെ നാലുമാസത്തിനുശേഷം പുറത്തെടുത്ത് പരിശോധിച്ചു. ചക്കരക്കല്ല് മുതുകുറ്റി നൂറുൽ ഹുദാ മദ്രസയ്ക്ക് സമീപം നസീറ മൻസിലിൽ സി.വി.ഷാനവാസിന്റെ (45) മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ഏതാനും ദിവസംമുമ്പ് ഭാര്യ ബെംഗളൂരുവിലെ ഷെർലിയും ബന്ധുക്കളും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ഉത്തരവിട്ടിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആസ്പത്രിയിലെ ഡോ. പ്രിയതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

കണ്ണൂർ തഹസിൽദാർ എം.കെ.മനോജ് കുമാർ സ്ഥലത്തെത്തി. എസ്.ഐ. സുനിൽ ബാഡിഗറിന്റെ നേതൃത്വത്തിൽ നാല് കർണാടക പോലീസ് ഉദ്യോഗസ്ഥരും ചക്കരക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ.ഫക്രുദ്ദീന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. രാവിലെ ഒമ്പതരയോടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടി തുടങ്ങിയിരുന്നു. 11.30-ഒാടെ പരിശോധന നടപടി പൂർത്തിയാക്കി. ഷാനവാസിന്റെ ഭാര്യ ഷെർലിയും നാലുമക്കളും ഷെർലിയുടെ പിതാവും സഹോദരനും ഇരിവേരിയിലെത്തിയിരുന്നു. ബെംഗളൂരുവിൽ മരിച്ച ഷാനവാസിന്റെ മൃതദേഹം കഴിഞ്ഞ മാർച്ച് 16-നാണ് കബറടക്കിയത്. ചികിത്സയ്ക്കിടെ രക്തംവാർന്ന് മരിച്ചത് ആസ്പത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...