ഓണ്‍ലൈനില്‍ വാങ്ങിയ ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി മോഷണം ; മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി: ഗൃഹനാഥനെ ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് 20 പവന്റെ സ്വര്‍ണം കവര്‍ന്ന മൂന്നു പേര്‍ അറസ്റ്റില്‍. നാകര്‍കോവില്‍ കോട്ടാറില്‍ മോഷണം നടത്തിയ അമര്‍ (47), റഹീം (33), കെളരി (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടാര്‍,വേദനഗര്‍, മേല പുതുതെരുവ് സ്വദേശി മുഹമ്മദ് ഉമര്‍ സാഹിബിന്റെ (55) വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കയായിരുന്നു സംഭവം. വൈറ്റ് കളര്‍ ഹുണ്ടായി കാറില്‍ പര്‍ദ്ദയണിഞ്ഞെത്തിയ ഏഴു പേര്‍ അതിക്രമിച്ച് വീടിനകത്ത് കയറിയാണ് മോഷണം നടത്തിയത്.

ഉമര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയമായിരുന്നു മോഷണം നടന്നത്. ഭാര്യ ജാസ്മിനും മകള്‍ നബീമയും ചേര്‍ന്ന് നാഗര്‍കോവിലുള്ള സ്വകാര്യ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. ഉമര്‍ സാഹിബിനെ ഡമ്മി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കസേരയില്‍ കെട്ടിയിട്ട് വായില്‍ കറുത്ത ബാന്‍ഡേജ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം അരിവാള്‍ കൊണ്ട് ഉമറിനെ കാലില്‍ വെട്ടി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന 20 പവന്റെ സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...