Saturday, April 26, 2025 1:02 pm

യുവ നേതാക്കൾ കൊഴിഞ്ഞുപോകുന്നു ; സുഷ്മിത ദേവിന്റെ രാജിയിൽ കോൺ​ഗ്രസിനെ വിമർശിച്ച് കപിൽ സിബൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിന്റെ രാജിയിൽ കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി അത്യാവശ്യണ്. യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പലപ്പോഴും പഴി കേള്‍ക്കുന്നത് ഞങ്ങള്‍ മുതിര്‍ന്ന നേതാക്കളാണ്. പാര്‍ട്ടി പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണടച്ചാണ് പാർട്ടിയുടെ പോക്കെന്നും സിബൽ വിമർശിച്ചു.

അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി. സുഷ്മിത തൃണമൂൽ കോൺ​ഗ്രസിലേക്ക് പോകുമെന്നാണ് അഭ്യൂഹം. കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കപില്‍ സിബല്‍ അടക്കം 23 നേതാക്കള്‍ കഴിഞ്ഞ വര്‍ഷം കത്ത് എഴുതിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നൈജീരിയയിലെ സാംഫറയില്‍ വെടിവെപ്പ് ; 20 പേര്‍ കൊല്ലപ്പെട്ടു

0
അബൂജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സാംഫറയില്‍ ആയുധധാരികളുടെ വെടിയേറ്റ് 20 പേര്‍...

നദിയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0
തിരുവനന്തപുരം : വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു....

എൻ എം വിജയന്റെ ആത്മഹത്യയിൽ കെ സുധാകരന്റെ മൊഴിയെടുത്ത് പോലീസ്

0
വയനാട് : വയനാട് ഡി സി സി ട്രഷററായിരുന്ന എൻ എം...

ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് തീവ്രവാദ കൂട്ടാളികൾ അറസ്റ്റിൽ

0
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ അറസ്റ്റ് ചെയ്തു....