ന്യൂഡല്‍ഹി : യാതൊരു തടസ്സങ്ങളും നേരിടാതെ റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർക്ക് ചെങ്കോട്ടയിലേക്ക് കടക്കാനായതിനെ ചോദ്യം ചെയ്ത്, രാഹുൽ ഗാന്ധിക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും. സുപ്രധാനമായ ഒരു ദിനത്തിൽ പ്രതിഷേധവുമായി കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. ഇതിനു പിന്നിൽ സമരത്തെ വഴിതിരിച്ച് വിടാനുള്ള കേന്ദ്രത്തിന്റെ ശക്തമായ ഗൂഢാലോചനയുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബൽ ആരോപിച്ചു.
“അനുവാദമില്ലാതെ ചെങ്കോട്ടയുടെ പ്രദേശത്തേക്ക് ആർക്കും എത്തിപ്പെടാൻ സാധ്യമല്ല. അവർ നേരെ ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു. ആരും തടഞ്ഞില്ലെന്നാണ് അവർ പറയുന്നത്. കർഷക സമരത്തെ വഴിതിരിച്ച് വിടാനുള്ള പല ഗൂഢാലോചനകളും നടക്കുന്നുണ്ട്.” കപിൽ സിബൽ പറഞ്ഞു.