ദേശീയ പതാകയെ അപമാനിച്ചത് വേദനിപ്പിച്ചു ; മന്‍ കി ബാത്തില്‍ മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ വാക്‌സിന്‍ വിതരണം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. അക്രമ സംഭവങ്ങള്‍ വേദനിപ്പിച്ചെന്നും ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി.

മരുന്നുകളുടെയും വാക്‌സിനുകളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണം മാത്രമല്ല ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷന്‍ കൂടിയാണ് ഇന്ത്യ നടത്തുന്നതെന്നും മോദി പറഞ്ഞു. കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും മോദി പറഞ്ഞു. ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ വിജയവും മോദി മന്‍ കി ബാത്തില്‍ എടുത്തു പറഞ്ഞു. കളിക്കാരുടെ കഠിനാധ്വാനവും ടീം സ്പിരിറ്റും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...