തിരുവനന്തപുരം: കരമന – കളിയിക്കാവിള ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പ്രാവച്ചമ്പലം മുതല്‍ കൊടിനടവരെയുള്ള പാത ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരമുണ്ടാകുമെന്ന് അധികൃതര്‍. രണ്ടാം ഘട്ട റോഡ് വികസനത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലായി.
പ്രാവച്ചമ്പലം ജംഗ്ഷനിലും മറ്റു ചില ഭാഗങ്ങളിലും അവസാന മിനുക്കുപണികള്‍ ബാക്കിയുണ്ട്. ഈമാസം അവസാനത്തോടെ സംഘാടക സമിതി ചേര്‍ന്ന് ഫെബ്രുവരി ആദ്യവാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുമെന്ന് നിര്‍മാണ
പുരോഗതി വിലയിരുത്തി ഐബി സതീഷ് എംഎല്‍എ അറിയിച്ചു.