പത്തനംതിട്ട : ചിറ്റാര്‍ കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ചതുരക്കള്ളി പാറയില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോന്നി നിയോജക മണ്ഡലത്തില്‍ നൂറു ദിവസങ്ങളില്‍ 100 പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച രണ്ടാമത്തെ പ്രവര്‍ത്തിയാണ് ചിറ്റാര്‍ കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി.
വര്‍ഷങ്ങളായി കുടിവെള്ള പ്രശ്‌നത്തില്‍ ദുരിതമനുഭവിച്ചിരുന്ന ചതുര കള്ളിപ്പാറ നിവാസികള്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയ്ക്ക് നല്‍കിയ നിവേദനം വകുപ്പ് മന്ത്രിക്ക് എംഎല്‍എ നേരിട്ട് നല്‍കിയതിനെ തുടര്‍ന്നാണ് തുക അനുവദിച്ചത്. ചിറ്റാര്‍-കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് എഴുപത്തിയാറു ലക്ഷത്തി എഴുതിനായിരം രൂപയുടെ ഭരണനുമതിയാണ് ആദ്യം ലഭിച്ചത്. പട്ടികജാതി കോര്‍പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. അനുവദിച്ച തുക മതിയാകാതിരുന്ന സാഹചര്യത്തില്‍ വകുപ്പ് മന്ത്രിക്ക് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ 9598000 രൂപയായി തുക വര്‍ധിപ്പിച്ച് ഉത്തരവിറങ്ങിയിരുന്നു.
കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ചിറ്റാര്‍ കാരികയം ചതുരക്കള്ളിപ്പാറ പ്രദേശത്തെ 62 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം ഇതോടെ പരിഹരിക്കപ്പെടുകയാണ്. ചിറ്റാര്‍ കമ്പകത്തും പാറയില്‍ നിലവിലുള്ള രണ്ടു ലക്ഷം ലിറ്റര്‍ സ്റ്റോറേജ് ടാങ്കില്‍ വെള്ളം പമ്പ് ചെയ്തു അവിടെ നിന്നും പൈപ്പ് ലൈന്‍ വഴി താഴംപൂട്ട്കാനക പാര്‍ത്ഥ സാരഥി ക്ഷേത്രം വക സ്ഥലത്തു സ്ഥാപിക്കുന്ന ടാങ്കില്‍ എത്തിച്ചു വിതരണം നടത്തും. കേരള വാട്ടര്‍ അതോറിറ്റിക്കാണ് നിര്‍വഹണ ചുമതല. ഓരോ കുടുംബങ്ങളിലേക്കും വ്യക്തിഗത കുടിവെള്ള കണക്ഷനാണ് നല്‍കുന്നത്.
ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് രവികല എബി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ലേഖാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി മോഹന്‍, പഞ്ചായത്ത് അംഗം ജയശ്രീ പ്രസന്നന്‍, സിപിഐഎം ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രന്‍, സിപിഐഎം ചിറ്റാര്‍ ലോക്കല്‍ സെക്രട്ടറി റ്റി കെ സജി, സിപിഐ ലോക്കല്‍ സെക്രട്ടറി റ്റി എസ് രാജു, കോണ്‍ഗ്രസ് ചിറ്റാര്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളത്തറയില്‍, ബിജെപി ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാര്‍, സി ഡി എസ് അംഗം പുഷ്പാ സജു, കേരളകോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ചെറിയാന്‍ കോശി, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ റ്റി തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































