പത്തനംതിട്ട : റാന്നി നിയോജകമണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് 62.80 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ ടെന്‍ഡര്‍ ക്ഷണിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ജല്‍ജീവന്‍ പദ്ധതി വഴിയുള്ള പ്രവര്‍ത്തികളാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 25നാണ് ടെണ്ടര്‍ തുറക്കുക. അങ്ങാടി കൊറ്റനാട് കുടിവെള്ള പദ്ധതിയുടെ കൊറ്റനാട് പഞ്ചായത്തിലെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഗാര്‍ഹിക കണ ക്ഷനുകള്‍ നല്‍കുന്നതിന് 15.86 കോടി രൂപയുടെ പദ്ധതികളാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്.
4706 ഗാര്‍ഹിക കണക്ഷനുകള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തി നല്‍കുക. കൂടാതെ അങ്ങാടി കൊറ്റനാട് കുടിവെള്ള പദ്ധതിയുടെ കുമ്പളന്താനം ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും അങ്ങാടി , കൊറ്റനാട് ടാങ്കുകളിലേക്കുള്ള പമ്പിങ് മെയിന്‍ സ്ഥാപിക്കുന്നതിന് 10.49 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. റാന്നി പഴവങ്ങാടി വടശേരിക്കര കുടിവെള്ള പദ്ധതിയുടെ വിവിധ ഭാഗങ്ങളില്‍ കണക്ഷനുകള്‍ നല്‍കുന്നതിനായി 36.45 കോടി രൂപയുടെ പ്രവര്‍ത്തികളാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. റാന്നി പഞ്ചായത്തില്‍ 2483 കണക്ഷനുകളും പഴവങ്ങാടിയില്‍ 2607 കണക്ഷനുകളും വടശേരിക്കര പഞ്ചായത്തില്‍ 100 കണക്ഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























